‘ഡി.എ.കുടിശ്ശിക അനുവദിക്കുക’; വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന ജീവനക്കാരും അധ്യാപകരും പണിമുടക്കി, സിവില്‍ സ്റ്റേഷനില്‍ പ്രതിഷേധ പ്രകടനം
കൊയിലാണ്ടി: ഡി.എ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടര്‍ അനുവദിക്കുക, കുറ്റമറ്റ രീതിയില്‍ മെഡി സെപ്പ് നടപ്പിലാക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് പണിമുടക്കിയ ജീവനക്കാര്‍ കൊയിലാണ്ടി സിവില്‍ സ്റ്റേഷനില്‍ പ്രകടനം നടത്തി. സ്‌റ്റേറ്റ് എംപ്ലോയീസ് ആന്റ്ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സിന് കീഴില്‍ സംസ്ഥാന ജീവനക്കാരും അധ്യാപകരുമാണ് പണിമുടക്കിയത്.
വിശദീകരണ യോഗം എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗം വി.പ്രതീഷ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ഷാജി മനേഷ്.എം അധ്യക്ഷത വഹിച്ചു. എം.ഷാജീവ് കുമാര്‍, കെ.സുരേഷ് ബാബു, പ്രദീപ് സായ് വേല്‍, ലജീഷ് കുമാര്‍, വി.കെ.സുധീഷ് കുമാര്‍, കെ.ലത, മജീദ്.വി.കെ എന്നിവര്‍ സംസാരിച്ചു.