ക്രിസ്മസ് ന്യൂഇയര്‍ ബംപറടിച്ചത് പാലക്കാട്ട് വിറ്റ ടിക്കറ്റിന്; മറ്റ് ഭാഗ്യനമ്പറുകള്‍ അറിയാം
സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ് ന്യൂഇയര്‍ ബംപറായ 20 കോടി രൂപ പാലക്കാട്ട് വിറ്റ ടിക്കറ്റിന്. XC 224091 നമ്പറാണ് സമ്മാനാര്‍ഹമായത്. പാലക്കാട്ടെ വിന്‍സ്റ്റാര്‍ ഏജന്‍സിയില്‍ നിന്നും സബ് ഏജന്റായ ദുരൈരാജ് രണ്ടാഴ്ച മുന്‍പ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ ടിക്കറ്റിനാണ് സമ്മാനം. നികുതിയും കഴിഞ്ഞ് 12 കോടി 60 ലക്ഷം രൂപ ഒന്നാം സമ്മാന ജേതാവിന് ലഭിക്കും.
രണ്ടാം സമ്മാനം ഒരു കോടി രൂപവീതം 20 പേര്‍ക്ക് ലഭിക്കും. രണ്ടാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റുകള്‍ – XE 409265, XH 316100, XK 424481, XH 388696, XL 379420, XA 324784, XG 307789, XD 444440, XB 311505, XA 465294,XD 314511, XC 483413, XE 398549, XK 105413, XE 319044,XB 279240, XJ 103824, XE 243120, XB 378872, XL 421156.
തിരുവനന്തപുരം ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. കഴിഞ്ഞ വര്‍ഷം വരെ ക്രിസ്മസ് ന്യൂഇയര്‍ ബംപര്‍ സമ്മാനത്തുക 16 കോടി രൂപയായിരുന്നു. തമിഴ്‌നാട് സേലം സ്വദേശിക്ക് നികുതിയും കഴിഞ്ഞ് 10.08 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം സമ്മാനമായി ലഭിച്ചത്. പ്രത്യേക അഭ്യര്‍ഥന പ്രകാരം ഇയാളുടെ പേരും വിവരങ്ങളും ലോട്ടറി വകുപ്പ് പുറത്തുവിട്ടിരുന്നില്ല.
സമാശ്വാസ സമ്മാനം: ഒരുലക്ഷം രൂപ
XB 224091
XD 224091
XE 224091
XG 224091
XH 224091
XJ 224091
XK 224091
XL 224091
മൂന്നാം സമ്മാനം: 10ലക്ഷം രൂപ
നാലാം സമ്മാനം: (മൂന്നുലക്ഷം)
XA 384236
XB 382055
XC 440059
അഞ്ചാം സമ്മാനം: രണ്ടുലക്ഷം