ബഹ്റൈനില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കക്കോടി ചെറുകുളം സ്വദേശി അന്തരിച്ചു
മനാമ: പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കക്കോടി ചെറുകുളം സ്വദേശി കോയമ്പ്രത്ത് ബഷീര്‍ (58) അന്തരിച്ചു.
കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ പോകാന്‍ ശ്രമിച്ച യുവാവുമായി നടന്ന തര്‍ക്കത്തിന് ഇടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
റിഫ ഹാജിയത്തില്‍ ഇരുപത്തിയഞ്ച് വര്‍ഷമായി കോള്‍ഡ് സ്റ്റോര്‍ നടത്തി വരികയായാിരുന്നു. കെ.എം.സി.സി അംഗമായ ബഷീറിന്റെ വിയോഗത്തില്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി, കോഴിക്കോട് ജില്ലാ കമ്മിറ്റി, റിഫ ഏരിയ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ഭാര്യ: ഹയറുന്നീസ.
മക്കള്‍: ഫബിയാസ, ഫബിയാസ്, നിഹാല്‍, നെഹല.
സഹോദരങ്ങള്‍: പക്കര്‍, മൂസ, കോയ, അബ്ദുല്‍ അസീസ്, സുബൈദ, നസീമ, നസീര്‍. എം.സി.സി ലീഗല്‍ സെല്‍ മയ്യത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്കയക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.