അത്തോളി പോലീസ്സ്റ്റേഷന് മാര്‍ച്ച്; അത്തോളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റടക്കം 10 കോണ്‍ഗ്രസ് നേതാക്കള്‍ റിമാന്‍ഡില്‍
പേരാമ്പ്ര: അത്തോളി പോലീസ് സ്റ്റേഷന് മാര്‍ച്ചില്‍ പങ്കെടുത്ത പത്ത് കോണ്‍ഗ്രസ് നേതാക്കളെ കോടതി റിമാന്‍ഡ് ചെയ്തു. പേരാമ്പ്ര മജിസ്ട്രേറ്റ് കോടതിയാണ് അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പടെയുളള നേതാക്കള്ളെ റിമാന്‍ഡ് ചെയ്തത്.
ഇവര്‍ക്കെതിരേ ജാമ്യമില്ലാവകുപ്പായിരുന്നു ചുമത്തിയത്. ജാമ്യാപേക്ഷ ജില്ലാകോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 10.30-ഓടെ അത്തോളി എസ്.ഐ.ആര്. രാജീവിന് മുമ്പില്‍ പ്രതികള്‍ ഹാജരാവുകയായിരുന്നു.
അത്തോളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്, ഉള്ളിയേരി മണ്ഡലം പ്രസിഡന്റ് കെ.കെ. സുരേഷ്, ബാലുശ്ശേരി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജൈസല്‍ അത്തോളി, അത്തോളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സുനില്‍ കൊളക്കാട്, അജിത്ത് കുമാര്‍ കരിമുണ്ടേരി, മോഹനന് കവലയില്‍, അഡ്വ. സുധിന്‍ സുരേഷ്, സതീഷ് കന്നൂര്, നാസ് മാമ്പൊയില്‍, മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷമീന്‍ പുളിക്കൂല്‍ എന്നിവരായിരുന്നു അറസ്റ്റിലായത്.