‘തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വ്യാപാര ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക’; കൊയിലാണ്ടി മുന്‍സിപ്പാലിറ്റി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി വ്യാപാരി വ്യവസായി ഏകോപന സമിതി


കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വ്യാപാര ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി കൊല്ലം യൂണിറ്റ്.


കൊയിലാണ്ടി മുന്‍സിപ്പാലിറ്റി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധം രേഖപ്പെടുത്തിയത്. ജില്ലാ വൈസ് പ്രസിഡണ്ട് മണിയോത്ത് മൂസ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട് കെ.എം. രാജീവന്‍ അധ്യക്ഷത വഹിച്ചു.

സുനില്‍ പ്രകാശ്, സാദിഖ് ടി.വി ലാലു, കൊല്ലം യൂണിറ്റ് പ്രസിഡണ്ട് എം.കെ. സത്യന്‍, ജനറല്‍ സെക്രട്ടറി ടി.എം. ശ്രീധരന്‍. സൗമിനി മോഹന്‍ദാസ്, ശിബ ശിവാനന്ദന്‍, ടി.പി. ഇസ്മയില്‍, ജെ.കെ. ഹാഷിം തുടങ്ങിയവര്‍ സംസാരിച്ചു. കെ.കെ. ഫാറൂഖ് സ്വാഗതവും സഹീര്‍ ഗാലക്‌സി നന്ദിയും പറഞ്ഞു.