ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക് ആന്റ് ഇലക്ട്രോണഇക്‌സ് കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് എടവരാട് മുഈനുല്‍ ഇസ്‌ലാം സെക്കണ്ടറി മദ്രസ്സ


പേരാമ്പ്ര: എടവരാട് മുഈനുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസ്സയില്‍ നിന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്, റോബോട്ടിക് ആന്റ് ഇലക്ട്രോണിക്‌സ് കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കായി സ്പാര്‍ക്ക് ഇന്‍സ്‌പെയര്‍ ടെക്‌നോമീഡിയ തൃശൂര്‍ ആണ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി കോഴ്‌സ് തുടങ്ങിയത്.

കോഴ്‌സിന് നേതൃത്വം കൊടുത്ത സ്പാര്‍ക്ക് നെക്‌നോമീഡിയ ചീഫ് ടെക്‌നോളജി ഓഫീസര്‍ എന്‍.എം. മുബാറകിനും മദ്രസ്സ കമ്മിറ്റി പ്രസിഡണ്ട് ടി.കെ.കുഞ്ഞമ്മത് ഫൈസിയും കോഡിനേറ്റര്‍ സദര്‍ മുഅല്ലിം അബ്ദുല്‍ ഹമീദ് ദാരിമിക്ക് ട്രഷറര്‍ മേപ്പള്ളി അബ്ദുല്ലയും ഉപഹാരം നല്‍കി. 2024 റിപ്പബ്ലിക് പരേഡില്‍ പങ്കെടുക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ക്ഷണം ലഭിച്ച മികച്ച മത്സ്യ കര്‍ഷകനായ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ആലിയോട്ട് മജീദിന് ജനറല്‍ സെക്രട്ടറി എ.കെ.അബ്ദുല്ലത്തീഫ് ഉപഹാരം നല്‍കി. കുടുംബ സമേതം ഉംറ നിര്‍വ്വഹിക്കാന്‍ പുറപ്പെടുന്ന കമ്മിറ്റി വൈ. പ്രസിഡണ്ട് മാവിലി മുഹമ്മദിന് യാത്രയപ്പു നല്‍കി.

പ്രസിഡണ്ട് ടി.കെ.കുഞ്ഞമ്മത് ഫൈസി അദ്ധ്യക്ഷത വഹിച്ചു. കൈപ്രം ഖാളി അശ്ക്കറലി ബാഖവി ഉദ്ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി എ.കെ.അബ്ദുല്ലത്തീഫ് സ്വാഗതം പറഞ്ഞു. മുബാറക് എന്‍.എം, സദര്‍ മുഅല്ലിം അബ്ദുല്‍ ഹമീദ് ദാരിമി, ആലിയോട്ട് മജീദ്, മുഫീദ് എന്‍.എം, റഫീഖ് കെ, പ്രവാസി മുഹമ്മദ്, ഒ.പി.സിറാജ്, കെ.വി.കുഞ്ഞബ്ദുല്ല ഹാജി, കുന്നത്ത് ഹമീദ്, എം.എന്‍.അഹമദ്, കക്കോത്ത് മൂസ്സ, മുഹമ്മദ് എടവരാട്, എന്‍.സുബൈര്‍, എന്‍.എം.യൂസുഫ്, കെ.എം.റഫീഖ് റഹ്‌മാനി, മേപ്പള്ളി ശമീം, എടവത്ത് റിയാസ്, ടി.എം.മുഹമ്മദലി, എന്‍.എം.അഷ്‌റഫ്, പി. സൂപ്പി മൗലവി, സി.പി.മൊയ്തു, കുട്ടിക്കുന്നുമ്മല്‍ അമ്മത്, ടി.കെ.ഇബ്രാഹീം മുസ്ല്യാര്‍, റാശിദ് യമാനി, കെ.എം ഹംസ മൗലവി, ബഷീര്‍ മൗലവി പ്രസംഗിച്ചു. ട്രഷറര്‍ മേപ്പള്ളി അബ്ദുല്ല നന്ദി പറഞ്ഞു.