ഞാനുമുണ്ട് പരിചരണത്തിന്’; മന്ത് രോഗികള്‍ക്കായി പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു, ഒപ്പം രോഗികളുടെയും ജീവനക്കാരുടെയും കലാപരിപാടികളും ബ്ലോക്ക് തലസംഗമവും


പേരാമ്പ്ര: മന്ത് രോഗികള്‍ക്കായി പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു. ഫെബ്രുവരി മുതല്‍ എല്ലാ ബുധനാഴ്ചയും ആയിരിക്കും ക്ലിനിക്ക് പ്രവര്‍ത്തിക്കുക.

കൂടാതെ പാലിയേറ്റീവ് വാരാചരണത്തോടനുബന്ധിച്ച് ലിംഫെഡിമ രോഗികളുടെ ബ്ലോക്ക് തല സംഗമവും നടത്തി. രോഗികളുടേയും ജീവനക്കാരുടേയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. പഞ്ചായത്ത്പ്രസിഡന്റ് എന്‍.പി. ബാബു സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ച ചടങ്ങില്‍ പാലിയേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.കെ വിനോദ് ‘ഞാനുമുണ്ട് പരിചരണത്തിന’് എന്ന സന്ദേശ പ്രതിജ്ജ ചൊല്ലി.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രഭാശങ്കര്‍, കെ.കെ ലിസി, ഹെഡ് നഴ്‌സി രതി, പി.ആര്‍.ഒ സി. നില എന്നിവര്‍ അശംസകള്‍ അര്‍പ്പിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മനോജ് കുമാര്‍ പി.വി. സ്വാഗതവും പാലിയേറ്റീവ് കമ്യൂണിറ്റി നഴ്‌സ് ജസ്‌ല, ഫിസിയോ തെറാപ്പിസ്റ്റ് സന്ധ്യ എന്നിവര്‍ ക്ലാസ്സെടുത്തു.