ബേപ്പൂരില്‍ നിന്നും ചരക്കുമായി പോകുകയായിരുന്ന ബോട്ട് അപകടത്തില്‍പ്പെട്ടു; കോസ്റ്റ്‌ഗോര്‍ഡിന്റെ സമയോചിതമായ ഇടപെടല്‍മൂലം ബോട്ടും ജീവനക്കാരും സുരക്ഷിതര്‍


ബേപ്പൂര്‍: ബേപ്പൂരില്‍ നിന്നും ചരക്കുമായി പോകുകയായിരുന്ന ബോട്ട് അപകടത്തില്‍പ്പെട്ടു. എം.വി.എസ് ബിലാല്‍ എന്ന വലിയ ചരക്ക് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിന്റെ അഞ്ചിന്‍ തകരാറുമൂലം ബോട്ടില്‍ വെള്ളം കയറുകയും ബോട്ട് മുങ്ങാന്‍ തുടങ്ങുകയുമായിരുന്നു.

സമീപത്ത് പട്രോളിങ് നടത്തുകയായിരുന്ന കോസ്റ്റ്ഗാര്‍ഡാണ് ബോട്ടിന്റെയും ജീവനക്കാരുടെയും രക്ഷയ്‌ക്കെത്തിയത്. എട്ട് ജീവനക്കാരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.

ബോട്ടില്‍ നിന്നുള്ള സഹായ അഭ്യര്‍ത്ഥന ശ്രദ്ധയില്‍പ്പെട്ടതോടെ കോസ്റ്റുഗാര്‍ഡിന്റെ വിക്രം എന്ന കപ്പല്‍ ബോട്ടിനടുത്തെത്തി. ഒപ്പം സേനയുടെ മറ്റൊരു പെട്രോളിങ്ങ് ബോട്ടായ C-404 നെയും സഹായത്തിനായി അവിടെ എത്തിച്ചു. തുടര്‍ന്ന് സേനയുടെ ടെക്‌നിക്കല്‍ വിഭാഗം ബോട്ടിന്റെ ചോര്‍ച്ച തടയുകയും വൈകിട്ടോടെ ബോട്ടിനെ വലിച്ചു കെട്ടി തീരത്തെത്തിക്കുകയും ചെയ്തു.