സഹപാഠിയുടെ ജീവിതത്തിന് തണലേകാന്‍ പന്തലായനി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും ഒന്നിച്ച് സ്‌നേഹഭവന നിര്‍മ്മാണം; മുചുകുന്ന് സ്വദേശി സൗജന്യമായി നല്‍കിയ ഭൂമി രേഖകള്‍ കൈമാറി


കൊയിലാണ്ടി: പിതാവിന്റെ കാഴ്ച നഷ്ടെപ്പെട്ട് ജീവിതം വഴിമുട്ടിയ സ്വന്തമായി വീടില്ലാത്ത സഹപാഠിയുടെ കുടുംബത്തെ കൈപിടിച്ചുയര്‍ത്താന്‍ പന്തലായനി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരുടെയും സഹായത്തോടെ നിര്‍മ്മിക്കുന്ന സ്‌നേഹഭവനത്തിന്റെ ഭൂമി രേഖകള്‍ കൈമാറി.

പുളിയഞ്ചേരിയിലെ സന്നദ്ധ പ്രവര്‍ത്തകനായ ബാലകൃഷണന്‍ വലിയാട്ടില്‍ ആണ് മുചുകുന്നില്‍ മൂന്നര സെന്റ് ഭൂമി ഭവനനിര്‍മ്മാണത്തിനായി സൗജന്യമായി നല്‍കിയത്. ഭൂമിയുടെ രേഖകള്‍ മുചുകുന്നില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍ എറ്റുവാങ്ങി.

വാര്‍ഡ് മെമ്പര്‍ ലത കെ.പി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി.എ പ്രസിഡന്റും നിര്‍മ്മാണ കമ്മറ്റി ചെയര്‍മാനുമായ ബിജു പി.എം അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പലും നിര്‍മ്മാണ കമ്മറ്റി ജനറല്‍ കണ്‍വീനറുമായ എ.പി പ്രബീദ് മാസ്റ്റര്‍, എച്ച്.എം ഗീത എം.കെ.എം പി.ടിഎ പ്രസിഡന്റ് ജസി സദാനന്ദന്‍, ഒ രഘുനാദ്, എന്‍.എം പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജീവിതം വഴിമുട്ടിയ, കിടപ്പാടം പോലുമില്ലാത്ത വിദ്യാര്‍ഥിനിയ്ക്ക് സ്‌നേഹവീടൊരുക്കാന്‍ പന്തലായനി ഗവ. ഹൈസ്‌കൂള്‍; സൗജന്യമായി സ്ഥലം വിട്ടുനല്‍കി പുളിയഞ്ചേരി സ്വദേശി