‘ഞാനുമുണ്ട് പരിചരണത്തിന്‌’; പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ വിവിധ പരിപാടികളുമായി ചേമഞ്ചേരി ട്രസ്റ്റ് പാലിയേറ്റീവ് കെയറും കനിവ് സ്‌നേഹതീരവും


കാപ്പാട്: പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ വിവിധ പരിപാടികളുമായി ഒത്തുച്ചേര്‍ന്ന് ചേമഞ്ചേരി ട്രസ്റ്റ് പാലിയേറ്റീവ് കെയറും കനിവ് സ്‌നേഹതീരവും. ട്രസ്റ്റ് പാലിയേറ്റീവ് കെയർ കാപ്പാടിന്റെ നേതൃത്വത്തിൽ വളണ്ടിയർമാരും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും അണിനിരന്ന സാന്ത്വന പരിചരണ സന്ദേശ റാലി കാപ്പാട് ടൗണില്‍ നിന്നും ആരംഭിച്ച് കനിവ് സ്നേഹതീരത്തിൽ സമാപിച്ചു.

സ്നേഹതീരത്തിൽ താമസിക്കുന്ന അതിഥികളും സ്‌നേഹതീരം പ്രവര്‍ത്തകരും റാലിയെ സ്വീകരിച്ച് സന്തോഷം പങ്കിട്ടു. തുടർന്ന് നടന്ന സംഗമം ഗ്രാമ പഞ്ചായത്ത് മെമ്പർ ഷരീഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റ് ചെയർമാൻ ഡോ: ഹമീദ്എ ൻ.കെ അധ്യക്ഷനായി. ഹാഷിം മാസ്റ്റർ, ബഷീർ ടി.ടി, ഇസ്മായിൽ കണ്ണങ്കടവ്, അഫ്സ മനാഫ് എന്നിവർ സംസാരിച്ചു. കനിവ് സ്നേഹതീരം ചെയർമാൻ ഇല്യാസ്‌.കെ സ്വാഗതവും ജനറൽ സെക്രട്ടറി ബഷീർ പാടത്തൊടി നന്ദിയും പറഞ്ഞു.

തുടര്‍ന്ന്‌ അംഗങ്ങൾ പാലിയേറ്റീവ് ദിന പ്രതിജ്ഞ ഏറ്റുചൊല്ലി. പരിപാടിയുടെ ഭാഗമായി കിടപ്പിലായ രോഗികളെ വീട്ടിലെത്തി സന്ദര്‍ശിച്ചു.