കിടപ്പ് രോഗികള്‍ക്ക് തണലേകാന്‍ നന്തിയില്‍ ദയ സ്നേഹതീരം; പാലിയേറ്റീവ് കെയര്‍ സബ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു
നന്തി ബസാര്‍: നൂറുക്കണക്കിന് കിടപ്പ് രോഗികള്‍ക്ക് ആശ്വാസമായ ദയ സ്നേഹതീരം പാലിയേറ്റീവ് കെയര്‍ സബ്സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ക്ഷേമ പ്രവര്‍ത്തന രംഗത്തെ കര്‍മ്മനിരതരായ കടലൂര്‍ സാന്ത്വനം കുവൈത്തും തിക്കോടി ദയ സ്നേഹതീരം പാലിയേറ്റീവ് കെയറും ചേര്‍ന്നാണ് നന്തിയില്‍ സബ്ബ് സെന്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
സബ്സെന്റര്‍ ഓഫീസ് ജില്ല പഞ്ചായത്ത് മെമ്പര്‍ വി.പി.ദുല്‍ ഖിഫില്‍ ഉല്‍ഘാടനം ചെയ്തു. പൊന്നംകണ്ടി സക്കരിയ്യ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടി.വി.അബ്ദുല്‍ ഗഫൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ബ്ലോക്ക്മെമ്പര്‍ സുഹറഖാദര്‍, വാര്‍ഡ് മെമ്പര്‍മാരായ എം.കെ മോഹനന്, പി.പി. കരീം, എ.വി. ഉസ്ന, റഫീഖ് പുത്തലത്ത്, എന്നിവരും ദയ ചെയര്മാന് പുതുവോത്ത് ദാമോധരന്, എന്നിവര്‍ സംസാരിച്ചു. കൊവ്വുമ്മല്‍ ബഷീര്‍ സ്വാഗതവും, കമ്മടത്തില്‍ കബീര്‍ നന്ദിയും പറഞ്ഞു. സൗജന്യ മെഡിക്കല്‍ പരിശോധനയും പാലിയെറ്റീവ് പരിശീലകന് കരീം വാഴക്കാട് ക്ലാസ്സ് എടുക്കുകയും ചെയ്തു.