താമരശ്ശേരി വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റ സംഭവം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
താമരശ്ശേരി: താമരശ്ശേരിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കെഎംസിടി കോളജ് വിദ്യാര്‍ത്ഥിനി ഫാത്തിമ മിന്‍സിയയാണ് മരിച്ചത്. താമരശ്ശേരി ചുങ്കം സ്വദേശിയായിരുന്നു.
ഇന്നലെ രാവിലെ മാനിപുരത്ത് വച്ചാണ് അപകടം ഉണ്ടായത്. രണ്ട് വിദ്യാര്‍ത്ഥിനികള്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കവെ എതിര്‍ ദിശയിലെത്തിയ കാറില്‍ തട്ടി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ സ്വകാര്യ ബസിന് മുന്നിലേക്ക് വീഴുകയായിരുന്നു. ഒരു വിദ്യാര്‍ത്ഥിനിയെ ബസ്സിനടിയില്‍ നിന്നാണ് പുറത്തെടുത്തത്. അപകടത്തില്‍ മറ്റൊരു വിദ്യാര്‍ത്ഥിനിക്കും പരിക്കേറ്റിരുന്നു. പൂനൂര്‍ സ്വദേശി ഫിദ ഫര്‍സാന പരിക്കേറ്റ് ചികിത്സയിലാണ്.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടനെ തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ഫാത്തിമ മിന്‍സിയ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.