വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുളള സി.ഐ.ടിയു പ്രതിഷേധ ധര്‍ണ്ണ മൂന്നാം ദിവസത്തിലേക്ക്; സൂചനാ പണിമുടക്ക് ജനുവരി 22 ന്
കൊയിലാണ്ടി: വിവിധ ആവശ്യങ്ങളുന്നയിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്‍വശം സി.ഐ.ടിയു നടത്തുന്ന പ്രതിഷേ ധര്‍ണ്ണ മൂന്നാം ദിവസത്തിലേക്ക്.
ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയന്‍ (സിഐടിയു) നേതൃത്വത്തില്‍ അശുപത്രി വികസന സമിതി ജിവനക്കാരാണ് ധര്‍ണ്ണ നടത്തുന്നത്. ജനുവരി 22 തിങ്കളാഴ്ച അത്യാഹിത വിഭാഗം ഒഴികെ സൂചനാ പണിമുടക്കിലേക്ക് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
KGHDSEU സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം രശ്മി കൊയിലാണ്ടി തുടങ്ങിയവര്‍ സംസാരിച്ചു. ശൈലേഷ് കെ.കെ, ബിജീഷ് ,ലീന എ.കെ, ലജിഷ തുടങ്ങിയവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കി.
വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടാനുള്ള എച്ച്.എം.സി തീരുമാനം ഉപേക്ഷിക്കുക, ആശുപത്രി സൂപ്രണ്ടിന്റെയും, സുപ്രണ്ട് ഓഫീസ് ജിവനക്കാരുടെയും തൊഴിലാളി ദ്രോഹനടപടികള്‍ അവസാനിപ്പിക്കുക, അന്യായമായ ബോണ്ട് ബ്രേക്ക് സംവിധാനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. ദിവസങ്ങളില്‍ സൂചന പണിമുടക്ക് സമരവുമായി മുന്നോട്ടു പോകാനാണ് യൂണിയന്‍ തീരുമാനം.