‘ഇന്നലെകളുടെ വീര്യവും ഇന്നിന്റെ യുവത്വവും’; ഡി.വൈ.എഫ്.ഐ മനുഷ്യചങ്ങല പ്രചാരണാര്‍ത്ഥം കാരയാട് ‘സമരോര്മ്മയില്’ പരിപാടിയും സംഘാടക സമിതിയും രൂപീകരിച്ച് ഡി.വൈ എഫ്.ഐ കാരയാട് മേഖല കമ്മിറ്റി
കാരയാട്: ‘ഇന്നലെകളുടെ വീര്യവും ഇന്നിന്റെ യുവത്വവും’ എന്ന മുദ്രാവാക്യമുയര്‍ത്തി ‘സമരോര്മ്മയില്’ എന്ന പരിപാടി സംഘടിപ്പിച്ച് കാരയാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍.
ജനുവരി 20 ന് തിരുവന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നടത്തുന്ന മനുഷ്യ ചങ്ങലയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കൂടാതെ കാരയാട് എ.എം.എല്‍ യു.പി സ്കൂളില്‍ വച്ച് നടന്ന പരിപാടിയില്‍ കാരയാട് മേഖല സംഘാടക സമിതി രൂപീകരിച്ചു.
സമര രക്ഷാധികാരിയായി കെ.നാരായണന്, എ.സി ബാലകൃഷ്ണന്, വി.എം ഷാജി എന്നിവരും ചെയര്‍മാനായി ടി.സുരേഷ്, ജോയിന്റ് കണ്‍വീനര്‍ ജിജീഷ്.ടി നന്ദന എസ്. പ്രസാദ്, പി.കെ രാജേഷ്, വൈസ് ചെയര്മാന് പി.എം ശശി, വി.പി ബാബു, സി.എം ജിഷ, ഖജാന്‍ജിയായി കെ.അഭിനീഷ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ 101 അംഗ കമ്മിറ്റിയും രൂപീകരിച്ചു.
പേരാമ്പ്ര നിയോജക മണ്ഡലം മുന്‍എം.എല്‍.എയും ഡി.വൈ.എഫ്.എഎയുടെ മുന്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായ കെ കുഞ്ഞമ്മദ് മാസ്റ്റര്‍ ‘സമരോര്‍മ്മ’ പരിപാടി ഉദ്ഘാടനം ചെയ്തു.
പരിപാടിയില്‍ മുന്‍ ഡി.വൈ.എഫ്.ഐ നേതാക്കളായ കെ.കെ നാരായണന്, ആനപ്പൊയില്‍ ഗംഗാധരന്, ടി സുരേഷ്, വി.എം ഉണ്ണി, ബ്ലോക്ക് പ്രസിഡണ്ട് കെ.കെ സതീഷ് ബാബു, വാര്‍ഡ് മെമ്പര്‍ വി.പി അശോകന് എന്നിവര്‍ സംസാരിച്ചു. മേഖല പ്രസിഡണ്ട് ജിജീഷ.് ടി അധ്യക്ഷതയും സുബോദ് കെ.ആര് സ്വാഗതവും അഖിന് എന്‍.ടി നന്ദിയും പറഞ്ഞു.