ഡി.വൈ.എഫ്.ഐ ‘മനുഷ്യചങ്ങല’ പ്രചാരണാര്‍ത്ഥം; പയ്യോളിയില്‍ സമരപോരാട്ടങ്ങളുടെ ചരിത്രം വ്യക്തമാക്കുന്ന ‘സമരകേന്ദ്രം’ നിര്‍മ്മിച്ച് തുറയൂര്‍ മേഖല ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍
പയ്യോളി: തുറയൂരില്‍ സമരകേന്ദ്രം നിര്‍മ്മിച്ച് ഡി.വൈ.എഫ്.ഐ തുറയൂര്‍ മേഖല കമ്മിറ്റി. ജനുവരി 20 ന് കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും റെയില്‍വേ യാത്രാദുരിതത്തിനും, കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും എതിരെ ഡി.വൈ.എഫ്.ഐ. സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല വിജയിപ്പിക്കുന്നതിന്റ ഭാഗമായിട്ടാണ് സമര കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഡി.വൈ.എഫ്.ഐ ഇതുവരെയും നടത്തിയ സമരപോരാട്ടങ്ങളുടെ ചരിത്രവും സമരകേന്ദ്രത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇനിയും നടത്താന്‍ ഉദ്ദേശിക്കുന്ന സമരങ്ങള്‍ക്ക് പുതിയ സമരകേന്ദ്രമാകും വേദിയാവുക.
സമരകേന്ദ്രം ഡി. വൈ. എഫ്. ഐ ജില്ലാ സെക്രട്ടറി പി.സി. ഷൈജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി പി അനൂപ്, ബ്ലോക്ക് പ്രസിഡന്റ് അജയ് ഘോഷ്, തുടങ്ങിയവര്‍ സംസാരിച്ചു.
മേഖല സെക്രട്ടറി പി കെ അരുണ്‍, സ്വാഗതവും, മേഖല പ്രസിഡന്റ് സി.കെ അശ്വന്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജയേഷ് നന്ദി പറഞ്ഞു.