സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കായിക സമ്മേളനം; കൊയിലാണ്ടിയുടെ കായിക സ്വപ്നങ്ങള്‍ക്ക് മുന്നേറ്റം കുറിക്കാന്‍ നഗരസഭ ‘സ്പോര്‍ട്സ് സമ്മിറ്റിന് ടൗണ്‍ ഹാള്‍ നാളെ വേദിയാകും
കൊയിലാണ്ടി: സമൂഹത്തിലെ വിവിധ മേഖലയിലുളളവരെ കായിക രംഗത്തേക്ക്് കൂട്ടിച്ചേര്‍ക്കാന്‍ ‘കൊയിലാണ്ടി നഗരസഭ ‘സ്പോര്‍ട്സ് സമ്മിറ്റിന് നാളെ കൊയിലാണ്ടി വേദിയാകും.
കേരളത്തിന്റെ പുതിയ കായിക നയവും കായിക സമ്പദ്ഘടനയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനായി 2024 ജനുവരി 11 മുതല്‍ 14 വരെ അന്താരാഷ്ട്ര കായിക സമ്മേളനം (International Sports Summit Kerala 2024) സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുകയാണ്.
ഇതിന് മുന്നോടിയായി എല്ലാ ജില്ലകളിലും സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തിലും തുടര്‍ന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സ്പോര്‍ട്സ് സമ്മിറ്റുകള്‍ സംഘടിപ്പിച്ചിരിക്കുകയാണ്.
ജനുവരി നാലിന് ഉച്ചയ്ക്ക് 2.30 ന് കൊയിലാണ്ടി ഇ.എം.എസ് ടൗണ്‍ഹാളില്‍ വച്ചാണ് സമ്മിറ്റിന് വേദി ഒരുക്കുന്നത്. കൊയിലാണ്ടി നഗരസഭയുടെ കായികരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ മേഖലയിലുളളവരില് നിന്നും സമ്പൂര്‍ണ്ണ പിന്തുണയും നിര്‍ദേശങ്ങളും സമ്മിറ്റില്‍ സ്വീകരിക്കുന്നതാണ്.
നഗരസഭ സമ്മിറ്റില്‍, കായിക പ്രതിഭകള്‍, കായിക അദ്ധ്യാപകര്‍, കായിക ക്ലബ്ബുകളുടെ പ്രതിനിധികള്‍, വിദ്യാഭ്യാസ സ്ഥാപനമേധാവികള്‍, പി.ടിഎ പ്രതിനിധികള്‍, സഹകരണ സ്ഥാപനങ്ങള്‍, വാണിജ്യ വ്യാപര സ്ഥാപനങ്ങള്‍, റസിസന്‍സ് അസോസിയേഷന്, വായനശാലകള്‍, രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ സംഘടനകള്‍, എന്‍.സി.സി എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവരുടെയും പ്രതിനിധികള്‍ സമ്മിറ്റില്‍ പങ്കാളികളാകും.