വീട്ടില്‍ ഉലുവയുണ്ടോ? മുടിയുടെ ഉളള് വര്‍ധിപ്പിക്കാനും ആരോഗ്യത്തിനും ഏറ്റവും ഫലപ്രദം; വിശദമായി അറിയാം
കൊയിലാണ്ടി: ഉലുവ കൊണ്ടുളള ഗുണങ്ങള്‍ പലതാണ്. മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനും ഉലുവ കുതിര്‍ത്ത വെളളം കുടിക്കുന്നതും ശരീരത്തിന് ഏറെ ഗുണം ചെയ്യും. വിറ്റാമിന്‍ എ, സി, ആന്റി ഓക്സിഡന്റുകള്‍ ഫൈബറിനാല്‍ എന്നിവയാല്‍ സമ്പന്നമാണ് ഉലുവ.
ഉലുവ കുതിര്‍ത്ത വെളളം രാവിലെ കുടിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും. വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയ ദഹനപ്രശ്നങ്ങളെ അകറ്റാനും ഉലുവ വെള്ളത്തില്‍ കുതിര്‍ത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
കൂടാതെ ഉലുവ തലേദിവസം കുതിര്‍ത്ത് വച്ച് പിറ്റേന്ന് ഉലുവ അരച്ച് തലയില്‍ തേയ്ക്കുന്നത് തലയ്ക്ക് നല്ല തണുപ്പ് ലഭിക്കാനും മുടിയുടെ ഉളള് വര്‍ധിപ്പിക്കാനും ഏറെ സഹായിക്കും.
ഉലുവയില്‍ ഫ്ലേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോളായ എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോളായ എച്ച്.ഡി.എല്‍ കൊളസ്ട്രോള്‍ കൂട്ടാനും സഹായിക്കും.
വയറിലെ കൊഴുപ്പിനെ പുറംതള്ളാനും വണ്ണം കുറയ്ക്കാനുമൊക്കെ ഇവ സഹായിക്കും. ആന്റിബാക്ടീരിയല്‍, ആന്റ്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഉള്ള ഉലുവ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിനും ഏറെ ഗുണം ചെയ്യും.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.