സി.പി.എം വിയ്യൂര്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന മണപ്പാട്ടില്‍ കുഞ്ഞിരാമന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു


കൊയിലാണ്ടി: വിയ്യൂര്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന മണപ്പാട്ടില്‍ കുഞ്ഞിരാമന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ച് സി.പി.എം വിയ്യൂര്‍ സൗത്ത് ബ്രാഞ്ച്.

അരീക്കല്‍ താഴെ വച്ച് നടന്ന അനുസ്മരണ യോഗം പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ എം.ഗിരീഷ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എന്‍.കെ.ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം കെ.ദാസന്‍, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് എല്‍.ജി.ലിജീഷ്, എം.പന്മനാഭന്‍, പി. പി രാജീവന്‍, പി.പി. ഗണേശന്‍, പി.കെ. മനോജ്, ഇ.പി. ഷിജിത എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഒപ്പം മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരേയും മജീഷ്യന്‍ ശ്രീജിത്ത്, എല്‍.എസ്.എസ് വിജയികളായ വിദ്യാര്‍ത്ഥികളേയും ചടങ്ങില്‍ ജില്ലാ പാര്‍ട്ടി അംഗം കെ.ദാസന്‍ ആദരിച്ചു.