സുരക്ഷാ ക്രമീകരണങ്ങളൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ജില്ലാ പോലീസ് സേനയും; മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം


Advertisement

കോഴിക്കോട്: പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി ജില്ലാ പോലീസ് മേധാവി. ക്രമസമാധാന പരിപാലനവുമായി ബന്ധപ്പെട്ട് വ്യാപാര കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റ്ാന്റുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും പുതുവത്സരാഘോഷങ്ങള്‍ നടക്കുന്ന ബീച്ചുകള്‍ പ്രധാനപ്പെട്ട ഹോട്ടലുകള്‍ പ്രധാന എന്നിവിടങ്ങളിലും നിരവധി ആളുകള്‍ നഗരങ്ങള്‍ ഒത്തുകൂടാന്‍ സാധ്യതയുള്ളതാണ്.

Advertisement

ആയതിനാല്‍ ജില്ലാ പോലീസ് മേധാവിയുടെ നേത്യത്വത്തില്‍, അഡീഷണല്‍ പോലിസ് സൂപ്രണ്ട്, 5 ഡി. വൈ. എസ്. പി. 22 പോലീസ് ഇന്‍സ്‌പെക്ടര്‍, 60 സബ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ ഉള്‍പ്പെടെ ജില്ലയിലെ എല്ലാ സേനംഗങ്ങളെയും ഉള്‍പ്പെടുത്തി വിപുലമായ പോലീസ് സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുളളത്.

Advertisement

മയക്ക്മരുന്ന് ഉപയോഗം, മയക്ക്മരുന്ന് വില്‍പ്പന, ലഹരി ഉപയോഗിച്ചുള്ള അതിക്രമങ്ങള്‍. സ്ത്രീകളെയും കുട്ടികളെയും ശല്ല്യപ്പെടുത്തല്‍, വിദേശീയരടക്കമുള്ള സഞ്ചാരികളെ ശല്ല്യപ്പെടുത്തല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍, ബൈക്ക് റേസുകള്‍, ഉച്ചഭാഷിണി ഉപയോഗത്തിലെ ചട്ടലംഘനം തുടങ്ങിയ കുറ്റക്യത്യങ്ങള്‍ ശ്രദ്ധയില്‍പെടുന്നപക്ഷം കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Advertisement

കൂടാതെ പുതുവത്സരവുമായി നടത്തുന്ന പരിപാടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതാണെന്നും അതാത് സംഘാടകര്‍ പുതുവത്സരം സമാധാനപരമായും ആഘോഷിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്നും ജില്ലാ പോലീസ് മോധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്.