മാലിന്യമുക്ത നവകേരളം; പുത്തഞ്ചേരി പുഴയോരം മനോഹരമാക്കാന്‍ ‘സ്നേഹാരാമം’ പദ്ധതിയുമായി പാലോറ എന്‍ എസ് എസ് യൂണിറ്റ്
ഉള്ളിയേരി: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ചുവട് പിടിച്ച് പാലോറ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് അംഗങ്ങള്‍. സ്കൂള്‍ നടപ്പിലാക്കുന്ന സ്നേഹാരാമം പദ്ധതിയുടെ ഭാഗമായി പുത്തഞ്ചേരി പുഴയോരത്ത് മാലിന്യം കൂടി കിടക്കുന്ന ഒരു പൊതു സ്ഥലം ശുചീകരിച്ച് പൂന്തോട്ടവും ഇരിപ്പിടങ്ങളും നിര്‍മിച്ച് മനോഹരമാക്കി പൊതു ജനങ്ങള്‍ക്ക് കൈമാറും.
പുത്തഞ്ചേരി ഗവ: എല്‍.പി സ്കുളില്‍ നടക്കുന്ന സമന്വയം സപ്തദിന ക്യാമ്പിന്റെ ഭാഗമായാണ് പൂന്തോട്ട നിര്‍മാണവും മറ്റും നടത്തുന്നത്. അന്‍പത് എന്‍.എസ്.എസ്. വളണ്ടിയര്‍മ്മാരാണ് ശുചീകരണ പ്രവര്‍ത്തികളിലും മറ്റും പങ്കാളികളാവുന്നത്. കൂടാതെ പുതുവര്‍ഷത്തില്‍ സ്നേഹാരാമ സമര്‍പ്പണം നടക്കും.
സ്നേഹാരാമത്തിന്റെ പ്രവര്‍ത്തി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. അജിത നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ടി.എം സത്യന് അധ്യക്ഷം വഹിച്ച ചടങ്ങില്‍ രതീഷ് .കെ, ഷിബു മേനോക്കണ്ടി, മണി ചാലില്‍, ശ്രീനു കെ.എം, ശുശ്രുതന്‍ എ.പി, വിനോദ് .പി, ഹരിപ്രിയ സി.എം എന്നിവര്‍ സംസാരിച്ചു. സ്നേഹാരാമ സമര്‍പ്പണം നടക്കും.