വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നു; കൊയിലാണ്ടി നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്


കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തില്‍ ഇന്ന് രാവിലെ മുതല്‍ വന്‍ ഗതാഗതക്കുരുക്ക്. രാവിലെ പതിനൊന്ന് മണിമുതല്‍ ചിത്ര ടാക്കീസ് മുതല്‍ കൊല്ലം വില്ലേജ് ഓഫീസ് വരെയുളള ഭാഗത്ത് വാഹനങ്ങളുടെ നീണ്ട നിരയാണ്.

രാവിലെ നന്തി ബസാറില്‍ ലോറി മേല്‍പ്പാലത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് നേരിട്ടിരുന്നു. ഏറെ സമയത്തിനുശേഷമാണ് ചെറിയ തോതിലെങ്കിലും ആശ്വാസമായത്.

അവധിക്കാലമായതും ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷസമയമായതിനാലും സ്വകാര്യവാഹനങ്ങളടക്കം വലിയ തോതില്‍ നിരത്തില്‍ ഇറങ്ങിയതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്.