അക്കാദമിക, കലാരംഗങ്ങളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം; മൊമന്റോ നല്‍കി കാരയാട് തറമ്മലിലെ അങ്ങാടിയന്‍സ് സൗഹൃദ കൂട്ടായ്മ


കാരയാട്: അക്കാദമിക, കലാരംഗങ്ങളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അങ്ങാടിയന്‍സ് സൗഹൃദ കൂട്ടായ്മ അനുമോദിച്ചു. കാരയാട് എം.എല്‍ സ്‌കൂളില്‍ നിന്നും 2022-2023 അധ്യയന വര്‍ഷത്തെ എല്‍.എസ്.എസ് സ്‌കോളര്‍ഷിപ്പ് നേടിയ ഫാത്തിമ മെഹ്ദിന്‍, ആത്മിക.ടി.കെ, കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായന മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ലിയോണ എസ്.വിജയ്, പേരാമ്പ്ര വെച്ചു നടന്ന കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തില്‍ ചെണ്ട തായമ്പകയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ദേവാനന്ദ് ബി.ആര്‍, സംസ്‌കൃത നാടകത്തില്‍ ഏറ്റവും നല്ല നടനായി തിരഞ്ഞെടുക്കപ്പെട്ട, കാര്‍ത്തിക്.എന്‍.ജെ എന്നിവരെയാണ് അനുമോദിച്ചത്.

അങ്ങാടിയന്‍സ് സൗഹൃദ കൂട്ടായ്മയുടെ മൊമെന്റോ മുന്‍ അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നാരായണന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ തറമ്മല്‍ അബ്ദുല്‍ സലാം, കെ.ടി.ഷരീഫ്, മുസ്തഫ.എം.കെ, ബാലകൃഷ്ണന്‍ മാസ്റ്റര്‍, അഷ്റഫ്.എന്‍.കെ, അമ്മദ് പൊയിലങ്ങല്‍, കെ.ഷഫീഖ് മാസ്റ്റര്‍, ജയേഷ്.പി തുടങ്ങിയവര്‍ പങ്കെടുത്തു.