മൂടാടി പഞ്ചായത്ത് ജനകീയ ആരോഗ്യകേന്ദ്രം പൂട്ടിയിട്ട് നാലുവര്‍ഷം; റീത്ത് സമര്‍പ്പിച്ച് പ്രതിഷേധവുമായി മുസ്‌ലിം യൂത്ത് ലീഗ്


Advertisement

നന്തി ബസാര്‍: മൂടാടി പഞ്ചായത്ത് ജനകീയ ആരോഗ്യകേന്ദ്രം നാല് വര്‍ഷത്തിലധികമായി തുറന്ന് പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധവുമായി മൂടാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി. പ്രതിഷേധത്തിന്റെ ഭാഗമായി ആരോഗ്യകേന്ദ്രത്തില്‍ പ്രതിഷേധാത്മക റീത്ത് സമര്‍പ്പിച്ചു.

Advertisement

പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി എടത്തില്‍ റഷീദ് റീത്ത് വെച്ച് ഉദ്ഘാടനം ചെയ്തു. പി.കെ.മുഹമ്മദലി അധ്യക്ഷത വഹിച്ചു. നൗഫല്‍ യൂ.വി, യുകെ.ഹമീദ്, അഷ്‌റഫ് ചിപ്പു, പി.കെ.ഫിറോസ്, കൊളരാട്ടില്‍ റഷീദ്, റഷീദ് നാരങ്ങോളിക്കുളം എന്നിവര്‍ പ്രസംഗിച്ചു. സാലിം മുചുകുന്ന് സ്വാഗതവും ഫൈസല്‍ പുളിക്കൂല്‍ നന്ദിയും പറഞ്ഞു.

Advertisement
Advertisement