‘അരിക്കുളം കെ.പി.എം.എസ്.എമ്മില്‍ പ്ലസ് വണ്‍ സീറ്റ് വാഗ്ദാനം ചെയ്ത് കൈക്കൂലി വാങ്ങി”; സ്‌കൂളിലെ പി.ടി.എ പ്രസിഡന്റ് ശശി ഊട്ടേരിയെ പുറത്താക്കണമെന്ന് ഡി.വൈ.എഫ്.ഐ


അരിക്കുളം: കെ.പി.എം.എസ്.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സ്‌കൂളിലെ പി.ടി.എ പ്രസിഡന്റ് പണം വാങ്ങിയതായി ഡി.വൈ.എഫ്.ഐ അരിക്കുളം മേഖലാ കമ്മിറ്റി. പി.ടി.എ പ്രസിഡന്റായ ശശി ഊട്ടേരിയ്‌ക്കെതിരെയാണ് ഡി.വൈ.എഫ്.ഐ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസിന്റെ അരിക്കുളം മണ്ഡലം പ്രസിഡന്റ് കൂടിയാണ് ശശി.

അരിക്കുളം സ്വദേശിയില്‍ നിന്നാണ് ശശി ഊട്ടേരി പണം കൈപ്പറ്റിയത്. വിദ്യാര്‍ഥിയ്ക്ക് ഒ.ബി.സി വിഭാഗത്തില്‍ പ്ലസ് വണ്‍ അഡ്മിഷന്‍ കിട്ടിയിട്ടും പണം തിരികെ നല്‍കിയില്ലെന്നും ഡി.വൈ.എഫ്.ഐ ആരോപിക്കുന്നു.

വിദ്യാര്‍ഥിയ്ക്ക് സീറ്റ് വാഗ്ദാനം ചെയ്ത് കൈക്കൂലി വാങ്ങിയ ശശി ഊട്ടേരിയെ പി.ടി.എ പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്താക്കണമെന്നും ഡി.വൈ.എഫ്.ഐ അരിക്കുളം മേഖലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.