കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ്സിന്റെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്; ബാരിക്കേഡ് വെച്ച് തടഞ്ഞ് പോലീസ്, സംഘര്‍ഷം
കൊയിലാണ്ടി: പിണറായി സര്‍ക്കാരിന്റെ പോലീസ് അതിക്രമങ്ങളിലും യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് നേരെ ഡി വൈ എഫ് ഐ നടത്തുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷം.
കൊയിലാണ്ടി കോണ്‍ഗ്രസ് ഓഫീസിന് മുമ്പില്‍ നിന്നാരംഭിച്ച മാര്‍ച്ച് പോലീസ് സ്റ്റേഷന്റെ മുന്നില്‍ വച്ച് സി.ഐ ബിജുവിന്റെ നേതൃത്വത്തില്‍ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറെ നേരം ഉന്തും തളളും വാക്കേറ്റവും ഉണ്ടായി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ: ജെറില്‍ ബോസിനെ പോലീസ് കസ്റ്റഡിയിലെടുത്തത് വീണ്ടും പ്രതിഷേധത്തിനിടയാക്കി.
കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. തുടര്‍ന്ന് പോലീസ് പ്രവര്‍ത്തകനെ വിട്ടു.
പ്രതിഷേധ മാര്‍ച്ച് കെ.പി.സി.സി മെമ്പര്‍ പി. രത്‌നവല്ലി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് മുരളി തോറോത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ രാജേഷ്‌കീഴരിയൂര്‍, വി.പി ഭസ്‌കരന്‍, കെ. വിജയൻ, യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ടലം പ്രസിസന്റ് തൻഹീർ കൊല്ലം, വി.ടി സുരേന്ദ്രന്‍, തന്‍ഹീര്‍, സത്യനാഥന്‍ മടഞ്ചേരി, ഏ.കെ ജാനിബ് , അൻസാർ കൊല്ലം, വി.കെ ശോഭന ജെറില്‍ ബോസ്, വിജയന്‍ കണ്ണഞ്ചേരി, ഷാജി തോട്ടോളി എന്നിവര്‍ സംസാരിച്ചു.