ദാരിദ്ര ലഘൂകരണത്തിനായി തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക, കാര്‍ഷിക മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക; നിര്‍ദേശങ്ങളുമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ


പന്തലായനി: 2024-25 വര്‍ഷത്തെ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി ഗ്രാമസഭ ചര്‍ച്ച നടത്തി. പന്തലായനി ബ്ലോക്ക് വിപണന കേന്ദ്രത്തില്‍ നടന്ന ഗ്രാമസഭയില്‍ ഏഴു കോടി രൂപയോളം വരുന്ന പദ്ധതികള്‍ ചര്‍ച്ച ചെയ്തു.

ദാരിദ്ര ലഘൂകരണത്തിനായി തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനും കാര്‍ഷിക മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അതിദരിദ്രര്‍ക്കായുള്ള മൈക്രോപ്ലാന്‍ എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഗ്രാമസഭയില്‍ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൈത്രാ വിജയന്‍ അധ്യക്ഷ്യം വഹിച്ച യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് മുഹസിന്‍ സ്വാഗതം പറഞ്ഞു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍, അരിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി രജനി, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ടീച്ചര്‍, ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സോമന്‍ എന്നിവര്‍ സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ജീവാനന്ദന്‍ മാസ്റ്റര്‍ കരട് പദ്ധതി നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാര്‍ കെ. അഭിനീഷ് നന്ദി പറഞ്ഞു.