നിര്‍ധന രോഗികള്‍ക്കായ് ഒരു കൈത്താങ്ങ്: സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളും മെഡിക്കല്‍ പരിശോധനയും മരുന്ന് വിതരണവും ഏര്‍പ്പെടുത്തി കൊയിലാണ്ടി ചാരിറ്റബിള്‍ ട്രസ്റ്റ്


കൊയിലാണ്ടി: കൊയിലാണ്ടി ചാരിറ്റബിള്‍ ട്രസ്റ്റും ആസ്റ്റര്‍ മിംസ് കോഴിക്കോടും ഒന്നിച്ച് കൊയിലാണ്ടിയില്‍ സൗജന്യ മെഡിക്കല്‍ പരിശോധനയും മരുന്ന് വിതരണവും സംഘടിപ്പിച്ചു.

കൂടാതെ സൗജന്യ മെഡിക്കല്‍ ക്യമ്പിന്റെ ഭാഗമായി ഭാഗമായി പാവപ്പെട്ട രോഗികള്‍ക്ക് കൊയിലാണ്ടി ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുംവിതരണം ചെയ്തു.

കൊയിലാണ്ടി ബസ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ കൊയിലാണ്ടി നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വക്കറ്റ് കെ. സത്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കൊയിലാണ്ടി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ പ്രസാദ് ചെറിയ മങ്ങാടിന്റെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ട്രസ്റ്റ് അംഗം സതീഷ് മുത്താമ്പി സ്വാഗതം പറഞ്ഞു. കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ എ. അസീസ് മാസ്റ്റര്‍, അഡ്വക്കറ്റ് പി. ടി ഉമേന്ദ്രന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് സെക്രട്ടറി ഷൗക്കത്തലി, ട്രഷറര്‍ കെ.വി സിനീഷ്, മറ്റ് അംഗങ്ങളായ ടി.പി. രുഗിനീഷ്, വി.കെ.സുധീഷ്, തങ്കമണി, അനിത പി.വി ആലി എന്നിവര്‍ സംസാരിച്ചു.