വണ്ടിപ്പെരിയാറിലെ ബാലികയ്ക്ക് നീതി വേണം; പീഡനകേസിലെ പ്രതിയെ വെറുവിട്ട കോടതിയുടെയും പോലീസിന്റെയും നടപടിയില്‍ പ്രതിഷേധിച്ച് കീഴരിയൂരില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ


കീഴരിയൂര്‍: കീഴരിയൂരില്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. വണ്ടിപ്പെരിയാറിലെ ആറുവയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയ്ക്ക് കോടതിയില്‍ രക്ഷപ്പെടാനവസരം നല്‍കിയ പോലീസിന്റെയും പ്രോസിക്യൂഷന്റേയും സര്‍ക്കാറിന്റെയും നടപടിയില്‍ പ്രതിഷേധിച്ചാണ് സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചത്.


ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയതു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചുക്കോത്ത് ബാലന്‍ നായര്‍, ടി.കെ.ഗോപാലന്‍, മനത്താനത്ത് രമേശന്‍, പി.കെ.ഗോവിന്ദന്‍, കെ.എം വേലായുധന്‍, ടി.കെ.ഷിനില്‍, ശശി കല്ലട, പി.എം.അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.