വര്‍ധിച്ച് വരുന്ന സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ നിയമങ്ങള്‍ ശക്തമാക്കുക; കൊയിലാണ്ടിയില്‍ നൈറ്റ് വോക്ക് നടത്തി മഹിളാ കോണ്‍ഗ്രസ്
കൊയിലാണ്ടി: സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി കൊയിലാണ്ടിയില്‍ നൈറ്റ് വോക്ക് നടത്തി മഹിളാ കോണ്‍ഗ്രസ്.
സ്ത്രീധനത്തിനും സ്ത്രീ പീഡനങ്ങള്‍ക്കും എതിരായി ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് അനുകൂലമായി ഒരുപാട് നിയമങ്ങള്‍ ഉണ്ട്. നിയമങ്ങള്‍ നടപ്പിലാക്കുവാന്‍ വേണ്ട രീതിയില്‍ ഉപയോഗിക്കാത്തതുകൊണ്ടാണ് സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ വര്ധിച്ചുവരാന് കാരണമെന്ന് കെ.പി.സി.സി മെമ്പര്‍ പി.രത്നവല്ലി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
കൂടാതെ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെവിട്ടതില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധ പ്രകടനവും മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തി.
സികെ.ജി സെന്റര്‍ മുതല്‍ കൊയിലാണ്ടി ടൗണ്‍ മുഴുവന്‍ വലം വച്ച് കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റില്‍ പ്രതിഷേധ ജാഥ അവസാനിച്ചു. നാല്‍പ്പത്തഞ്ചോളം വനിതകള്‍ പങ്കെടുത്തു.
കെ.പി.സി മെമ്പര്‍ പി. രത്നവല്ലി പ്രതിഷേധ ജാഥ ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് വി.കെ ശോഭന അധ്യക്ഷത വഹിച്ചു. രാജേഷ് കീഴരിയൂര്‍ മുരളി തോറോത്ത്, തന്‍ഹീര്‍ കൊല്ലം, കെ.എം സുമതി, ശ്രീജാ റാണി, തങ്കമണി ചൈത്രം ഷരീഫ, റീജ, വിജയലക്ഷ്മി, അജിത, അഞ്ജുഷ, ലാലിഷ, റസിയ എന്നിവര്‍ സംസാരിച്ചു.