രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ ഭൂരിഭാഗവും കേരളത്തില്‍; പടരുന്നത് ഒമിക്രോണിന്റെ പുതിയ വകഭേദമെന്ന് പഠനം


കൊയിലാണ്ടി: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നിലവില്‍ ആശങ്കപ്പെടേണ്ട ഗുരുതര സാഹചര്യങ്ങള്‍ ഒന്നും തന്നെഉണ്ടായിട്ടില്ല. എന്നിരുന്നാലും രാജ്യത്ത് മൊത്തമായുള്ള 1185 കോവിഡ് രോഗികളില്‍ 1039തും കേരളത്തിലാണ്.

കഴിഞ്ഞ മാസം 33 രോഗികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പരിശോധനകാര്യമായി നടക്കാത്തത് കൂടുതല്‍ രോഗികളെ കണ്ടെത്തുന്നതിന് വെല്ലുവിളിയാവുന്നത്. മറ്റ് അസുഖങ്ങളുമായി എത്തുന്ന രോഗികളില്‍ നടത്തുന്ന പരിശോധനയിലാണ് കോവിഡ് കേസുകള്‍ പ്രധാനമായും കണ്ടെത്തുന്നത്.

ഒമിക്രോണിന്റെ വകഭേദമായ ജെ.എന്‍.വണ്ണാണ് ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ജെ.എല്‍.വണ്‍ പൊതുവെ വ്യാപന ശേഷി കൂടിയ വകഭേദമാണ്. നിലവില്‍ 38 രാജ്യങ്ങളില്‍ ജെ.എന്‍.വണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ചുമ, ജലദോഷം, മൂക്കടപ്പ്, ശ്വാസമുട്ടല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങളായി പറയുന്നത്. രോഗം സ്ഥരീകരിച്ച ആര്‍ക്കും തന്നെ ഇതുവരെ ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല. എന്നിരുന്നാലും ജാഗ്രത തുടരണമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദ്ദേശം.