പേരാമ്പ്ര പുളീക്കണ്ടി ശ്രീമുത്തപ്പന്‍ ക്ഷേത്രത്തില്‍ മടപ്പുര പുനര്‍ നിര്‍മ്മാണം; കട്ടില വയ്ക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ച് ക്ഷേത്രഭാരവാഹികള്‍


പേരാമ്പ്ര: വാളൂര്‍ മരുതേരി പുളീക്കണ്ടി മടപ്പുര ശ്രീമുത്തപ്പന്‍ ക്ഷേത്രത്തില്‍ കട്ടില വെക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. പുനര്‍ നിര്‍മ്മിക്കുന്ന മടപ്പുരയുയ്ക്കാണ് കട്ടില വച്ചിരിക്കുന്നത്.

കട്ടില വെയ്ക്കല്‍ കര്‍മ്മം ടി.പി നാരായണന്‍ നിര്‍വ്വഹിച്ചു. ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ മാവിലകണ്ടി കൃഷ്ണന്‍ മാസ്റ്റര്‍, പി. ശശിധരന്‍, വെള്ളച്ചാലില്‍ നാരായണന്‍, പ്രകാശന്‍ കൊല്ലിയില്‍, കെ. ഗോപാലകൃഷ്ണന്‍, സനു കൃഷ്ണന്‍ ആര്‍. കെ എന്നിവര്‍ നേതൃത്വം നല്‍കി. കഷേത്ര കമ്മറ്റി അംഗങ്ങള്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.