പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ മികച്ച വിജയം; പേരാമ്പ്രയില്‍ ആഹ്ളാദ പ്രകടനവുമായി പ്രവര്‍ത്തകര്‍
പേരാമ്പ്ര: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലെ ആം ആദ്മി പാര്‍ട്ടി നേടിയ മിന്നുന്ന വിജയം ആഘോഷമാക്കി പേരാമ്പ്രയിലെ പ്രവര്‍ത്തകര്‍. പേരാമ്പ്ര നഗരത്തില്‍ ആഹ്ളാദ പ്രകടനവും ബസ് സ്റ്റാന്‍ഡ് പരിസരത്ത് മധുര വിതരണവും നടത്തി.
സമ്പൂര്‍ണ്ണ സംസ്ഥാന പദവിയുളള പഞ്ചാബില്‍ ആം ആദ്മിക്ക് കിട്ടിയ അധികാരം രാജൃത്തിന് മാറ്റി നിര്‍ത്താനാവാത്ത മാതൃകയായിരിക്കുമെന്ന് പ്രവര്‍ത്തകര്‍ പ്രതികരിച്ചു. അഴിമതി അക്രമ വര്‍ഗീയ പാര്‍ട്ടികള്‍ക്കെതിരെ ചൂലെടുത്ത് വൃത്തിയാക്കിയ പഞ്ചാബികളുടെ പോരാട്ട വീരൃത്തെ പ്രവര്‍ത്തകര്‍ പ്രശംസിച്ചു.
മണ്ഡലം കണ്‍വീനര്‍ രഞ്ജിത്ത് മലയില്‍, മീഡിയ കണ്‍വീനര്‍ എം.എന്‍ കുട്ടോത്ത്, മറ്റു ഭാരവാഹികളായ രാഗേഷ്, രമേഷന്, ബിജു തുടങ്ങിയവര്‍ നേതൃത്വം നല്കി.