ആഘോഷത്തോടൊപ്പം അൽപ്പം ആരോഗ്യവും; കൊയിലാണ്ടി ജി.എഫ്.യു.പി സ്കൂളിലെ പെൺകുട്ടികൾക്കായി എയ്റോബിക്സ് പരിശീലന പദ്ധതി


കൊയിലാണ്ടി: വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് വ്യത്യസ്തമായ പദ്ധതിയുമായി കൊയിലാണ്ടി ജി.എഫ്.യു.പി സ്കൂൾ. പെൺകുട്ടികളുടെ ആരോഗ്യത്തിനു മുൻഗണന നൽകി എയ്റോബിക്സ് പരിശീലന പദ്ധതിയാണ് സ്കൂൾ അധികൃതർ ഒരുക്കിയത്.

ഇതിനോടപ്പം ബോധവൽക്കരണ ക്ലാസ്സുമൊരുക്കി. എയ്റോബിക്സ് പരിശീലന പദ്ധതിയുടെ ഉദ്ഘാടന കർമ്മം പ്രധാനാധ്യാപകൻ സുരേഷ് കുമാർ നിർവഹിച്ചു. ദീർഘകാലമായി അംഗൻവാടി അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന ബിന്ദു ടീച്ചറെ ഷൈനി ടീച്ചർ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ ഷമീന യു സ്വാഗതവും അനില എ.കെ നന്ദിയും പറഞ്ഞു.

സ്ത്രീകളോടുള്ള വിവേചനവും അതിക്രമവും അവസാനിപ്പിക്കുക, സ്ത്രീകളെ മാനസികവും ശരീരികവുമായി ഉയർത്തി കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ എല്ലാവർഷവും മാർച്ച്‌ 8 വനിത ദിനമായി ആചരിക്കുന്നു. 1857 മാർച്ച്‌ 8 നു ന്യൂയോർക്കിൽ പ്രതികൂല സാഹചര്യങ്ങളിൽ സ്ത്രീകൾ നടത്തിയ പ്രതിഷേധം ചരിത്രത്തിന്റെ ഭാഗമായതോടെ മാർച്ച്‌ 8 എന്ന ദിനം തെരഞ്ഞെടുക്കാനുള്ള കാരണം. 1909 ഫെബ്രുവരി 8 നു ആണ് ആദ്യ വനിത ദിനം ആഘോഷിച്ചത്.