നന്തിയില്‍ സാമൂഹ്യദ്രോഹികളുടെ വിളയാട്ടം; ഐ.ടി സൊല്യൂഷന്‍സ് ഡിജിറ്റല്‍ നെറ്റ്വര്‍ക്കിന്റെ ഫൈബര്‍ കേബിളുകള്‍ നശിപ്പിക്കപ്പെട്ടതായി പരാതി


നന്തിബസാര്‍: ഐ.ടി സൊല്യൂഷന്‍സ് ഡിജിറ്റല്‍ നെറ്റ്വര്‍ക്കിന്റെ കേബിളുകള്‍ വീണ്ടും നശിപ്പിക്കപ്പെട്ടതായി പരാതി. നന്തി സഹാനി ഹോസ്പിറ്റലിനു സമീപമുളള അണ്ടര്‍ ഗ്രൗണ്ട് ബി.എസ്.എന്‍.എല്‍ ഫൈബര്‍ കേബിളുകള്‍ തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് നശിപ്പിക്കപ്പെട്ടത്. നന്തിയില്‍ ബി.എസ്.എന്‍.എല്‍ ഫൈബര്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വിതരണം ചെയ്യുന്ന ഐ.ടി സൊല്യൂഷന്‍സ് ഡിജിറ്റല്‍ നെറ്റ്വര്‍ക്കിന്റെ കേബിളുകളാണ് സാമൂഹ്യദ്രോഹികള്‍ വീണ്ടും നശിപ്പിച്ചത്.

ഇതിന് മുമ്പ് വിവിധയിടങ്ങളില്‍ സമാനമായ രീതിയില്‍ കേബിളുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഐ.ടി സൊല്യൂഷന്‍സ് ആരോപിച്ചു. ചിങ്ങപുരം, വീരവഞ്ചേരി, നന്തി, കടലൂര്‍ എന്നീ സ്ഥലങ്ങളില്‍ ബി.എസ്.എന്‍.എല്‍ കേബിള്‍ മാത്രം തിരഞ്ഞു പിടിച്ചു കട്ട് ചെയ്തു കസ്റ്റമര്‍ക് ലഭിക്കുന്ന ഇന്റര്‍നെറ്റ് സേവനം ബുദ്ധിമുട്ടിലാക്കിയിട്ടുണ്ടെന്നും അവര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

സംഭവത്തില്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഐ.ടി സൊല്യൂഷന്‍സ് ഡിജിറ്റല്‍ പറഞ്ഞു.