2024-25 വാര്‍ഷിക പദ്ധതി രൂപീകരണം; ഗ്രാമസഭ സംഘടിപ്പിച്ച് മേലടി ബ്ലോക്ക് പഞ്ചായത്ത്


പയ്യോളി: 2024-25 വാര്‍ഷിക പദ്ധതി രൂപീകരണത്തിനായി ഗ്രാമസഭ സംഘടിപ്പിച്ച് മേലടി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന ഗ്രാമസഭ കൊയിലാണ്ടി നിയോജക മണ്ഡലം എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു.

മോലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ തുറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഗിരീഷ്, വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം.എം രവീന്ദ്രന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍, ആരോഗ്യ വിദ്യാഭസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലീന പുതിയോട്ടില്‍, ബ്ലോക്ക് മെമ്പര്‍ രാജീവന്‍ കൊടലൂര്‍ എന്നിവര്‍ സംസാരിച്ചു.

ബ്ലോക്ക് സെക്രട്ടറി ജോബി സലാസ് പദ്ധതി വിശദീകരിച്ചു സംസാരിച്ചു. വൈസ് പ്രസിഡണ്ട് പി. പ്രസന്ന സ്വാഗവും, അസിസ്റ്റന്റ് പ്ലാന്‍ കോഡിനേറ്റര്‍ പ്രസാദ് നന്ദിയും പറഞ്ഞു.