തദ്ദേശ ഉപതിരഞ്ഞെടുപ്പ്; എല്‍.ഡി.എഫിന്റെ സിറ്റിംങ് സീറ്റ് പിടിച്ചെടുത്ത് യു.ഡിഎഫ്, കോഴിക്കോട് ജില്ലയില്‍ നാലിടത്ത് യു.ഡി എഫിന് നേട്ടം
കോഴിക്കോട്: ജില്ലയില്‍ നാലിടങ്ങളിലായി നടന്ന തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മുന്നേറ്റം. വില്ല്യാപ്പളളി പഞ്ചായത്തിലെ 16 ആം വാര്‍ഡായ ചില്ലവയല് എല്‍.ഡി എഫില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തു.
യു.ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എന്‍.ബി പ്രകാശന് 311 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 140 വോട്ടിന് എല്‍.ഡി എഫ് ഇവിടെ വിജയിച്ചിരുന്നു.
വാണിമേല്‍ പഞ്ചായത്തിലെ 14 എം വാര്‍ഡില്‍ 444 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫിലെ അനസ് നങ്ങാണ്ടിയില്‍ വിജയിച്ചു.മടവൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് പുല്ലാളൂരില്‍ മുസ്ലിം ലീഗിലെ സിറാജ് ചെറുവലത്ത് 234 വോട്ടിന് വിജയിച്ചു. മാവൂര്‍ പഞ്ചായത്തിലെ 13 ആം വാര്‍ഡായ പാറമ്മല്‍ യു.ഡി എഫ് സീറ്റ് നിലനിര്‍ത്തി.