കോഴിക്കോട് നിന്നും ഒരു മണിക്കൂറിനുള്ളില്‍ തിരുവനന്തപുരത്ത് എത്താം; പുതിയ സര്‍വ്വീസുമായി എയര്‍ ഇന്ത്യ, ടിക്കറ്റ് നിരക്ക് അറിയാം


കോഴിക്കോട്: കോഴിക്കോട് നിന്നും ഒരുമണിക്കൂറിനുളളില്‍ തിരുവനന്തപുരത്ത് എത്തണോ? ഈ ഡിസംബര്‍ മാസത്തില്‍ പുതിയ സര്‍വ്വീസിന് ഒരുങ്ങുകയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.

ഡിസംബര്‍ 14 മുതലാണ് പുതിയ സര്‍വ്വീസ് ആരംഭിക്കുന്നത്. തിങ്കള്‍, വ്യാഴം, ശനി എന്നീ ദിവസങ്ങളിലാണ് കോഴിക്കോട്- തിരുവനന്തപുരം സര്‍വ്വീസ് നടത്തുക.

തിരുവന്തപരുത്ത് നിന്നും ആദ്യം 6.45 ന് പുറപ്പെടുന്ന വിമാനം (IX 2342) 7.45 ന് കോഴിക്കോട്ടെത്തും. തിരിച്ച് കോഴിക്കോട് നിന്ന് രാത്രി എട്ടു മണിയോടെ തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന വിമാനം 9.05 ന് എത്തും.

നിലവില്‍ സൈറ്റില്‍ നല്‍കിയിരിക്കുന്ന ടിക്കറ്റ് നിരക്ക് 3,000 രൂപ മുതലാണ്. കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഈ സര്‍വ്വീസ് ഗുണകരമാകുമെന്നാണ് കണക്കാക്കുന്നത്.