2024 ല്‍ വടകര മണ്ഡലം എല്‍ഡിഎഫിനോ യുഡിഎഫിനോ? 24 സര്‍വ്വേ പറയുന്നത് ഇങ്ങനെ
വടകര: 2024 ല്‍ വടകര മണ്ഡലം എല്‍ഡിഎഫിനോ യുഡിഎഫിനോ? 24 ന്റെ സർവ്വേ ഫലം നോക്കാം .. വടകര എം.പി കെ.മുരളീധരന് ശരാശരി മാർക്ക് മാത്രമാണ് വടകരക്കാർ നൽകിയത്. കോൺഗ്രസിന്റെ മുതിർന്ന നേതാവ് എന്നതിലുപരി വടകരയിൽ വൻ ഭൂരിപക്ഷത്തോടെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയ വ്യക്തി കൂടിയാണ്. മുരളീധരൻ.
2019 ൽ പി.ജയരാജനെതിരെ 84,663 വോട്ടിന്റെ ഭൂരിപക്ഷത്തിന് വടകരക്കാർ വിജയിപ്പിച്ച മുരളീധരന്റെ മാർക്ക് എന്തുകൊണ്ട് ശരാശരിക്ക് മുകളിലാകുന്നില്ല എന്ന് സർവേ കണക്കുകൾ കാണുമ്പോൾ കേരളത്തിലെ ജനങ്ങൾ ചിന്തിക്കുന്നത് സ്വാഭാവികം. മുരളീധരന്റെ പ്രവർത്തനങ്ങൾ മികച്ചതെന്ന് പറഞ്ഞവരും കുറഞ്ഞ ശതമാനം പേരാണ്.
കെ.മുരളീധരന്റെ പ്രവർത്തനം മികച്ചതെന്ന് 10% പേർ മാത്രമാണ് പറഞ്ഞത്. വളരെ മികച്ചതെന്ന് പറഞ്ഞത് 3% മാത്രമാണ്. എംപിയുടെ പ്രവർത്തനം മോശമെന്ന് 15% പേരും വളരെ മോശമെന്ന് 10% പേരും പറഞ്ഞപ്പോൾ 16% പേർ അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല.
വടകരയിൽ ആര് വിജയിക്കുമെന്ന ചോദ്യത്തിന് 43% പേരും യുഡിഎഫ് എന്ന് പറഞ്ഞുവെങ്കിലും വടകരയ്ക്ക് ഇടത് ചായാനുള്ള പ്രവണത തള്ളിക്കളയാനാകില്ല. കാരണം 40% പേരാണ് എൽഡിഎഫ് വിജയിക്കുമെന്ന് പറഞ്ഞത്. 7% പേർ മാത്രം ബിജെപി പിന്തുണച്ചു. 8% പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.
2019 ൽ കോൺഗ്രസിന് ലഭിച്ച വ്യക്തമായ മേൽക്കൈ ഇക്കുറി ഉണ്ടാകുമെന്ന് കണക്കാക്കാൻ സാധിക്കില്ലെന്നാണ് സർവേ ഫലം ചൂണ്ടിക്കാട്ടുന്നത്. [mid5]