പയ്യോളി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ അന്തരിച്ചു
പയ്യോളി: ഹൃദയാഘാതത്തെത്തുടര്‍ന്ന് പയ്യോളി സ്വദേശി സലാലയില്‍ അന്തരിച്ചു. പയ്യോളി തേലാരിവീട്ടില്‍ സുരേന്ദ്രന്‍ ആണ് മരിച്ചത്. അന്‍പത്തിനാല് വയസ്സായിരുന്നു.
ഒരാഴ്ച മുന്‍പ് ഹൃദയാഘാതത്തെത്തുടര്‍ന്ന് ഒമാനിലെ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ വീണ്ടും ഹൃദയാഘാതം ഉണ്ടാവുകയും മരണപ്പെടുകയുമായിരുന്നു.
ഭാര്യ: ഷാനി മൂന്നര വയസ്സുളള മകനുണ്ട്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കൈരളി ഭാരവാഹികള്‍ അറിയിച്ചു.