കോഴിക്കോട് ട്രെയിന്‍ കയറുന്നതിനിടെ വീണു; ട്രയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങി ഡോക്ടര്‍ക്ക് ദാരുണാന്ത്യം


കോഴിക്കോട്: ഓടുന്ന ട്രെയിന്‍ കയറാന്‍ ശ്രമിച്ച ഡോക്ടര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ കോവൂര്‍ പാലാഴി എം എല്‍ എ റോഡ് മാക്കണഞ്ചേരി താഴത്ത് ഡോ. എം.സുജാതയാണ് (54) മരിച്ചത്.

ഇന്ന് രാവിലെ പത്തേകാലോടെയാണ്  കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് സംഭവം. എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സപ്രസ് കയറാന്‍ശ്രമിക്കവെയാണ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയത്. ഉടനെ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

സി.ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ ആദ്യം തടഞ്ഞെങ്കിലും ട്രയിന്‍ പതുക്കെയായപ്പോള്‍ സുജാത ഓടിക്കയറുകയായിരുന്നു. വീഴാന്‍ പോകവെ യാത്രക്കാരും ആര്‍.പി ഉദ്യോഗസ്ഥരും താങ്ങിനിര്‍ത്തുവാന്‍ ശ്രമിച്ചെങ്കിലും പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിലേക്കു വീഴുകയായിരുന്നു.

കണ്ണൂര്‍ റീജനല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലെ കണ്‍സല്‍റ്റന്റാണ് സുജാത. റെയില്‍വേ പൊലീസ് തുടര്‍ നടപടി സ്വീകരിച്ച മൃതദേഹം മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി.