കൊയിലാണ്ടി താലൂക്ക് ആശുപത്രിയോട് ചേര്‍ന്നുള്ള മാലിന്യക്കൂമ്പാരം കൂട്ടിയിട്ട് തീയിട്ടു; വാര്‍ഡുകളില്‍ പുക കയറിയതോടെ പരിഭ്രാന്തരായി രോഗികള്‍- വീഡിയോ കാണാം
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പടിഞ്ഞാറ് ഭാഗത്ത് മതിലിനോട് ചേര്‍ന്ന് മാലിന്യം കൂട്ടിയിട്ട് കത്തിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.
തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ഇടപെട്ട് തീയണച്ചതിനാല്‍ മറ്റുഭാഗങ്ങളിലേക്ക് തീപടര്‍ന്നില്ല. തീപടര്‍ന്നതിന് തൊട്ടടുത്തുള്ള വാര്‍ഡുകളില്‍ നിരവധി രോഗികള്‍ കിടക്കുന്നുണ്ടായിരുന്നു. വാര്‍ഡിലേക്ക് അസഹ്യമായ പുക കയറിയത് രോഗികള്‍ക്ക് പ്രയാസം സൃഷ്ടിച്ചു.
ആശുപത്രിയിലെ എച്ച്.എം.സി സെക്യൂരിറ്റി ജീവനക്കാരും വളണ്ടിയര്‍മാരും കൂടി ബക്കറ്റില്‍ വെള്ളം എത്തിച്ചാണ് തീയണച്ചത്. ഇവിടെ മാലിന്യത്തിന് തീയിടുന്നത് പതിവാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. നഗരത്തിലെ മറ്റിടങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ചാക്കില്‍ നിറച്ച് ഇവിടെയെത്തിച്ച് തീയിടുകയാണ് ചെയ്തത്. നഗരസഭ ഈ വിഷയത്തില്‍ ഇടപെടണമെന്നും ഇനി ഇത് ആര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.