മതേതര ഐക്യത്തിന് വേണ്ടി രാജ്യം വിധി എഴുതും: പേരാമ്പ്ര യൂത്ത് മാര്‍ച്ചില്‍ അബ്ദുസമദ് സമദാനി എം.പി


പേരാമ്പ്ര: മതേതര ഇന്ത്യ രാജ്യക്ഷേമവും ജനനന്മയും ലക്ഷ്യമിട്ട് ഐക്യത്തിനും മൈത്രിക്കും വേണ്ടി വിധിയെഴുതുമെന്ന് മുസ്ലീം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. വിദ്വേഷത്തിനെതിരെ ദുര്‍ ഭരണത്തിനെതീരെ എന്ന പ്രമേയത്തില്‍ ജില്ലാ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച യൂത്ത് മാര്‍ച്ച് പേരാമ്പ്ര മണ്ഡലം തല പര്യടനം ചെറിയ കുമ്പളത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം.

ഇന്ത്യയുടെ ഹൃദയം എക്കാലവും മതേതരമാണ്. ജനങ്ങളുടെ ജീവിതത്തില്‍ രൂഢമൂലമായ ബഹുസ്വരതയുടെയും പരസ്പരബഹുമാനത്തിന്റേതുമായ സംസ്‌കാരം തകര്‍ക്കാന്‍ ആര്‍ക്കുമാവില്ല. ആസന്നമായ പൊതുതെരഞ്ഞെടുപ്പ് മതേതരത്വത്തിന്റെ വീണ്ടെടുപ്പിന് വേണ്ടിയായിരിക്കും ജനങ്ങള്‍ വിനിയോഗിക്കുകയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ആനേരി നസീര്‍ അധ്യക്ഷനായി. സഫറി വെള്ളയില്‍ മുഖ്യ പ്രഭാഷണം നടത്തി. ടി.ടി ഇസ്മായില്‍, എസ്.പി കുഞ്ഞമ്മദ്, സൂപ്പി നരിക്കാട്ടേരി, സി.പി.എ അസീസ്, സി.എച്ച് ഇബ്രാഹീം കുട്ടി, ആര്‍.കെ മുനീര്‍, ടി.കെ.എ ലത്തീഫ്, എം.കെ.സി കുട്ട്യാലി, പി.സി മുഹമ്മദ് സിറാജ്, ശിഹാബ് കന്നാട്ടി, കല്ലൂര്‍ മുഹമ്മദലി, മൂസ കോത്തമ്പ്ര, ഒ.മമ്മു, മുനീര്‍ കുളങ്ങര, പി.ടി അഷ്‌റഫ്, പുതുക്കുടി അബ്ദുറഹിമാന്‍, വി.പി റിയാസുസ്സലാം, ടി.പി മുഹമ്മദ്, അസീസ് നരിക്കിലകണ്ടി, കൊല്ലിയില്‍ ഇബ്രാഹിം, പാളയാട്ട് ബഷീര്‍, സൗഫി താഴെക്കണ്ടി, നിയാസ് കക്കാട്, ദില്‍ഷാദ് കുന്നിക്കല്‍, എം.കെ ഫസലുറഹ്‌മാന്‍, വഹീദ പാറേമ്മല്‍, അസീസ് കുന്നത്ത്, മൊയ്ദു പുറമണ്ണില്‍, എ.വി അബ്ദുള്ള, എസ്.കെ അസ്സയിനാര്‍, ടി.കെ ഇബ്രാഹീം എന്നിവര്‍ സംസാരിച്ചു.

പേരാമ്പ്ര ടൗണ്‍ ഹാളില്‍ സ്വീകരണ സമ്മേളനം എസ്. ടി. യു ദേശീയ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ഇ.ഷാഹി അധ്യക്ഷനായി. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് അല്‍ അമീന്‍ (ചെന്നൈ) മുഖ്യ പ്രഭാഷണം നടത്തി. കെ.സി മുഹമ്മദ് സ്വാഗതം പറഞ്ഞു. മാര്‍ച്ച് വൈകിട്ട് ചാലിക്കരയില്‍ സമാപിച്ചു. ക്യാപ്റ്റന്‍ മിസ്ഹബ് കീഴരിയൂര്‍, വൈസ് ക്യാപ്റ്റന്‍ ടി. മൊയ്തീന്‍ കോയ, ഡയറക്ടര്‍ കെ.എം.എ. റഷീദ്, കോര്‍ഡിനേറ്റര്‍ സി. ജാഫര്‍ സാദിഖ്, എന്നിവര്‍ നേതൃത്വം നല്‍കി.