പന്തലായനി ബ്ലോക്ക് പഞ്ചായത്തും തിരുവങ്ങൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററും ഒന്നിച്ചു; ലിംഫിഡ ബാധിതരുടെ സ്‌നേഹസംഗമം പൂവണിഞ്ഞു
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തും, ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്റര്‍ തിരുവങ്ങൂരും ഒന്നിച്ചപ്പോള്‍ ലിംഫഡിമ ബാധിതരുടെ സ്‌നേഹ സംഗമം സാക്ഷാത്ക്കരിച്ചു.
രണ്ടു മണിക്കൂര്‍ അകാലപ്പുഴയിലൂടെ ഉല്ലാസ യാത്രയും ഉച്ച ഭക്ഷണവും അവര്‍ക്കായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയിരുന്നു.
അകലാപ്പുഴ ലൗഷോര്‍ ഹാളില്‍ വച്ച് സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.അഭിനീഷ് പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചു.
കെ.ജീവാനന്ദന്‍ മാസ്റ്റര്‍, കെ.ടി.എം. കോയ, ബിന്ദു മഠത്തില്‍, ഷീബ ശ്രീധരന്‍, ഇ.കെ.ജുബീഷ്, സുഹറ ഖാദര്‍, മെഡിക്കല്‍ ഓഫീസ്സര്‍ ഡോ.കെ.ജെ.ഷീബ, ഡോക്ടര്‍ അഖില്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ജോയ് തോമസ്, അനുതോമസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.