മുംബൈ ഭീകരാക്രമണത്തിന്‌ 15 വയസ്സ്; വീര മൃത്യു വരിച്ച ധീര യോദ്ധാക്കളുടെ ഓര്‍മ്മകളില്‍ കൊയിലാണ്ടി


കൊയിലാണ്ടി: മുംബൈ ഭീകരാക്രമണന്റെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിലെ സൈനിക കൂട്ടായ്മയായ കാലിക്കറ്റ് ഡിഫെൻസ് ട്രസ്റ്റ് ആൻഡ് കെയർന്റെ നേതൃത്വത്തിൽ ഭീകരതക്ക് എതിരെ സമാധാന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിൽ (താമരശ്ശേരി, കുറ്റ്യാടി, പേരാമ്പ്ര, ചെറുകുളം, കൊയിലാണ്ടി, വടകര, കോഴിക്കോട് മെഡിക്കൽ കോളേജ്) പുഷ്പാർച്ചനയും ദീപം തെളിയിക്കുകയും ചെയ്തു.

പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ്‌ പരിസരത്ത് കാലിക്കറ്റ് ഡിഫൻസിന്റെ കൊയിലാണ്ടി ഏരിയയിൽ ഉള്ള മെമ്പർമാരും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേർന്നു.

കൊയിലാണ്ടി സബ് ഇൻസ്പെക്ടർ എസ്.ഐ തങ്കരാജൻ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മനോജ് പൂക്കാട് സ്വാഗതം പറഞ്ഞു. ഹരിനാരായണൻ മുചുകുന്ന്, മണികണ്ഠൻ മുത്താമ്പി, രാമകൃഷ്ണൻ ചെങ്ങോട്ടുകാവ് എന്നിവര്‍ പ്രഭാഷണം നടത്തി. യോഗത്തിൽ സുഭാഷ് അരിക്കുളം നന്ദി പറഞ്ഞു.