‘മുസ്ലീം ലീഗ് രാഷ്ട്രീയത്തില്‍ പരിഗണന നൽകുന്നത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്‌’; അരിക്കുളം മുസ്ലീം ലീഗ് കോഴിക്കോട് സി.എച്ച് സെന്ററിന് ആംബുലന്‍സ് കൈമാറി


അരിക്കുളം: മുസ്ലീം ലീഗ് രാഷ്ട്രീയ പ്രവർത്തനത്തിൽ പ്രഥമ പരിഗണന നൽകുന്നത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണെന്ന് അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ്. പ്രവാസി ലീഗ് സംയുക്തമായി കോഴിക്കോട് സി.എച്ച് സെന്ററിന് കൈമാറിയ ആംബുലന്‍സ്‌ സി.എച്ച് സെന്റർ പ്രസിഡന്റ് കെ.പി കോയഹാജി ഏറ്റുവാങ്ങി. സി.എച്ച് സെന്റർ സെക്രട്ടറി എം.വി സിദ്ധിഖ്‌ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ഇ.കെ.അഹ്മദ് മൗലവി ആധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി വി.വി.എം ബഷീർ മാസ്റ്റർ പദ്ധതി വിശദീകരിച്ചു. കെ.പി പോക്കർ, പി.എൻ.കെ അഷ്‌റഫ്‌, ഒ.ഹുസൈൻ, അരിയിൽ മൊയ്‌ദീൻ ഹാജി, കാദർ ഹാജി, പൊയിലങ്ങൽ അമ്മത്, കെ.എം അബ്ദുസലാം, എം.എം മുഹമ്മദ്‌ ഹാജി, കെ.എം സക്കറിയ, കെ.എം മുഹമ്മദ്‌, എൻ.എം കുഞ്ഞിമൂഹമ്മത്, കെ.സി.ഇബ്രാഹിം. തുടങ്ങിയവർ സംസാരിച്ചു.