ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂടാടി സ്വദേശി മരിച്ചു


പയ്യോളി: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂടാടി പൊന്നാട്ടില്‍ താഴെ കുമാരന്‍(63) മരിച്ചു.രണ്ട് മാസം മുമ്പ് മൂടാടിയിലെ റോഡ് സൈഡിലൂടെ നടന്നുപോവുകയായിരുന്ന ഇദ്ദേഹത്തെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് ആശുപത്രിയിലായിരുന്ന കുമാരനെ ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും മരിക്കുന്നതുവരെ അബോധാവസ്ഥയിലായിരുന്നു.

ഭാര്യ: സുമതി. മക്കള്‍: അനൂപ്, അനുഷ. മരുമക്കള്‍: നീതു, ബിജു. സഹോദരങ്ങള്‍: അച്ചുതന്‍, വേലായുധന്‍, ഗോവിന്ദന്‍, ദാമോരന്‍, ജാനു, പരേതയായ മാധവി.