അഞ്ഞൂറോളം ചെറുസംഘങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കും; കൃഷിക്കൂട്ടം ഗ്രൂപ്പുകള്‍ക്കായി ടിഷ്യൂ കള്‍ച്ചര്‍ വാഴക്കന്നും ജൈവവളവും വിതരണം ചെയ്ത് കൊയിലാണ്ടി നഗരസഭ


കൊയിലാണ്ടി: നഗരസഭയിലെ കൃഷിഭവന്‍ മുഖാന്തിരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കൃഷിക്കൂട്ടം ഗ്രൂപ്പുകള്‍ക്ക് മികച്ചയിനം ടിഷ്യു കള്‍ച്ചര്‍ വാഴ തൈ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് നിര്‍വ്വഹിച്ചു.

ജനകീയാസൂത്രണ പദ്ധതി 2023 – 24 വാര്‍ഷിക പദ്ധതിയിലെ പ്രധാന ഇനമായിരുന്നു ടിഷ്യു കള്‍ച്ചര്‍ വാഴ തൈ വിതരണം. നഗരസഭയിലെ നിലവിലുള്ള 500 നടുത്ത കൃഷിക്കൂട്ടങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. 5 മുതല്‍ 10 പേരടങ്ങുന്ന ചെറുസംഘങ്ങളാണ് കൃഷിക്കൂട്ടങ്ങള്‍. ഈ പദ്ധതി പ്രകാരം 50 തൈകളാണ് ഒരു കൃഷിക്കൂട്ടത്തിന് ലഭിക്കുക.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.എ.ഇന്ദിര അധ്യക്ഷം വഹിച്ച ചടങ്ങില്‍ കൃഷി ഓഫീസര്‍ പി.വിദ്യ പദ്ധതി വിശദീകരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സുധ.സി, എന്‍.എസ്.വിഷ്ണു, അബിന തുടങ്ങിയവര്‍ സംസാരിച്ചു.[mid]