വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ പ്രതിഷേധം കനക്കുന്നു; തിക്കോടി കെഎസ്ഇബി ഓഫീസിലേക്ക്‌ മാർച്ചും ധർണയുമായി ബിജെപി


തിക്കോടി: വൈദ്യുതി ചാർജ് വര്‍ധിപ്പിച്ച കേരള സർക്കാർ നടപടിക്കെതിരെ ബിജെപി തിക്കോടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിക്കോടി കെഎസ്ഇബി ഓഫീസിലേക്ക്‌ മാർച്ചും ധർണയും സംഘടിപ്പിച്ചു. ബിജെപി ജില്ലാ കമ്മിറ്റി അംഗം അഡ്വ വി.സത്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ കെ.മുരളീധരന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എ.കെ ബൈജു, പെൻഷനേഴ്‌സ്‌ സംഘ് ജില്ലാ ജോ: സെക്രട്ടറി പി.പി ബാലചന്ദൻ, ബ്ലോക്ക് പ്രസിഡന്റ് ടി.ഭാസ്കരൻ മാസ്റ്റർ, ബിജെപി വൈസ്‌
പ്രസിഡന്റ് കോരച്ചൻ കണ്ടി ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.

വൈസ്‌ പഞ്ചായത്ത് ജനറല്‍ സെകട്ടറി ടി.എന്‍ വിശ്വനാഥൻ നന്ദി പറഞ്ഞു. സത്യൻ കാരേക്കാട്, കെ.ദാമോദരൻ നായർ, വി.പി ബിജു, വിജീഷ് പി.വി, പ്രജീഷ് എടക്കോട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.