കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ബ്ലഡ് ബാങ്കിലേക്ക് കൊയിലാണ്ടിയിലെ വിദ്യാര്‍ഥികളുടെ രക്തവും; രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍


കൊയിലാണ്ടി: ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വി.എച്ച്.എസ്.ഇ വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോട്ടപ്പറമ്പ് വിമന്‍സ് ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിലേക്ക് ആണ് രക്തം ദാനം ചെയ്തത്.

പിടിഎ വൈസ് പ്രസിഡണ്ട് ജയരാജ് പണിക്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, വിഎച്ച്എസ്ഇ വിഭാഗം പ്രിന്‍സിപ്പാള്‍ ബിജേഷ് ഉപ്പാലക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് യൂണിറ്റ് ലീഡര്‍ അദ്വൈതരാജ് സ്വാഗതം പറഞ്ഞു പ്രോഗ്രാം ഓഫീസര്‍ സിന്ധു കെ നന്ദി പ്രകാശിപ്പിച്ചു.50 പേര്‍ രക്തം ദാനം നല്‍കി. അതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് രക്തം ദാനം നല്‍കുന്നതിന്റെ ആവശ്യകതയും അതു നല്‍കിയാല്‍ ഉണ്ടാകുന്ന ഗുണങ്ങളും സംബന്ധിച്ചുള്ള ബോധവല്‍ക്കരണ ക്ലാസും നടത്തി.