കീഴരിയൂര്‍ സര്‍വ്വീസ് സഹകരണ ബേങ്കിന് പുതിയ സാരഥികള്‍; ഭരണസമിതി അധികാരമേറ്റു
കീഴരിയൂര്‍: കീഴരിയൂര്‍ സര്‍വ്വീസ് സഹകരണ ബേങ്കില്‍ പുതിയ ഭരണസമിതി അധികാരമേറ്റു. ബേങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 11 UDF അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.സഹകരണ സംഘം പയ്യോളി യൂണിറ്റ് ഇൻസ്പക്ടർ കെ.വി മനോജ് കുമാർ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം കൊടുത്തു. കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി സുധീര്‍ കുമാര്‍ പുതിയ ഭാരവാഹികളെ ഹാരമണിയിച്ച് സ്വീകരിച്ചു.
ചടങ്ങില്‍ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കൊയിലാണ്ടി താലൂക്ക് സെക്രട്ടറി ജയകൃഷ്ണന് അധ്യക്ഷനായിരുന്നു. ഇടത്തില്‍ ശിവന് മാസ്റ്റര്‍ ആണ് പുതിയ പ്രസിഡന്റ്. പി.കെ.ഗോവിന്ദന് വൈസ് പ്രസിഡന്റും.
ഡയറക്ടര്‍മാര്‍: ടി.യു.സൈനുദ്ദീന്‍, രമ.സി.ടി, കുഞ്ഞമ്മദ് മാലാടി, സുധ സുധനിവാസ്, സുനീതന്‍.സി, വിശ്വനാഥന്.കെ, പ്രഭാകരന്.സി.പി, ലീന.ശ്രീകൃഷ്ണാലയം, വേണുഗോപാല്‍.എം.എന്‍.
കീഴരിയൂര്‍ ബേങ്ക് സെക്രട്ടറി ലിജി.സി.കെ, മുന്‍ സെക്രട്ടറി അശോകന് എന്നിവര്‍ ആശംസ പറഞ്ഞ ചടങ്ങില്‍ സ്വപ്നകുമാര് നന്ദിയും പറഞ്ഞു.